Tech

മള്‍ട്ടിപ്പിള്‍ ഓഡിയോ ട്രാക്ക്‌സ് സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

ഡൽഹി:20 പാട്ടുകള്‍ വരെ ഒരു റീലില്‍ ചേര്‍ക്കാനുള്ള മള്‍ട്ടിപ്പിള്‍ ഓഡിയോ ട്രാക്ക്‌സ് സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്.

ഇന്ന് മുതല്‍ ഒരു റീലില്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാനാവും. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ തന്നെ എഡിറ്റ് ചെയ്യാനാവും.

ഒന്നിലധികം പാട്ടുകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള ഓഡിയോ മിക്‌സ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാവും’, ആദം മൊസേരി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള ഇടമായണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.

STORY HIGHLIGHTS:Instagram has introduced multiple audio tracks feature.

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ