Tech

അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുമായി ജിയോ

ഡൽഹി:നിരവധി ഉപയോക്താക്കള്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്‌എന്‍എല്ലിലേക്ക് ചുവട് മാറ്റിയിരുന്നു. മൊബൈല്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുള്ള കമ്ബനികളുടെ തീരുമാനത്തിന് പിന്നാലെ രണ്ടാം സിം പതിനായിരക്കണക്കിന് ആളുകളാണ് ബിഎസ്‌എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്.

ഇതിലെ അപകടം മനസ്സിലാക്കി കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് അംബാനിയുടെ ജിയോയാണ്.

200 രൂപ പ്രതിമാസച്ചെലവ് വരുന്ന രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ച ജിയോ ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി മൂന്നാമത്തെ പ്ലാനും അവതരിപ്പിച്ചിരിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ ഓഫറുകള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. പ്രതിമാസം ഒരു സിം കാര്‍ഡിലെ ഫോണ്‍കോള്‍, ഡാറ്റ സേവനങ്ങള്‍ക്കായി 300 രൂപയില്‍ അധികം ചിലവാക്കേണ്ടി വന്നതോടെയാണ് വിമര്‍ശനം കടുത്തത്.

വെറു 198 രൂപ മുടക്കിയാല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാന്‍ എന്നതാണ് ജിയോയുടെ പുതിയ ഓഫര്‍. ഇതോടെ 200 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ജിയോ പ്ലാനുകളുടെ എണ്ണം മൂന്നായി. 198 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍: അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്‌എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ്. എന്നാല്‍ വാലിഡിറ്റി വെറും 14 ദിവസം മാത്രമേയുള്ളൂ എന്നത് പ്ലാനിലെ ഒരു പ്രധാന പോരായ്മയാണ്. മാസത്തില്‍ രണ്ട് തവണ റീചാര്‍ജ് ചെയ്യുമ്ബോള്‍ ഇത് ഭീമമായ തുകയായി മാറുകയും ചെയ്യും.

STORY HIGHLIGHTS:Jio with unlimited 5G data plan

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ