Pariyaram

നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി

പരിയാരം:നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി സര്‍ക്കാര്‍ നിയന്ത്രണത്തിലുളള പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി.

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച്‌ കണ്ണൂരിലെ നിപ ഭീതി ഒഴിഞ്ഞതോടെ, പ്രതിസന്ധിയില്‍ അത്താണിയായ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിനും അഭിമാനിക്കാവുന്ന നേട്ടമായി. രോഗികളുടെ ട്രൂനാറ്റ്, ആര്‍ടിപിസിആര്‍. പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.

ഓഗസ്റ്റ് 23നാണ് പനിയും കടുത്ത ഛര്‍ദിയുമായി രണ്ടുപേരെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ ഡി.എം.ഒ. ഓഫീസില്‍ നിന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ച്‌ നിപ രോഗബാധിതരെന്ന സംശയത്തോടെ രണ്ടു മട്ടന്നൂര്‍ സ്വദേശികളെ മെഡി കോളേജാശുപത്രിയിലേക്ക് റഫര്‍ ചെയ്യാനുള്ള അനുവാദത്തിനായി അപേക്ഷിച്ചത്. നിര്‍ദ്ദേശാനുസരണം ആര്‍.എം.ഒ. ഡോ. സരിനും ആശുപത്രിയിലെ കണ്‍ട്രോള്‍ റൂമും തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

നിലവില്‍ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല വാര്‍ഡുകളും അടച്ചിട്ട നിലയിലാണെങ്കിലും പണി പൂര്‍ത്തിയാകാറായ ഒരു വാര്‍ഡില്‍ രണ്ടു ഐസൊലേഷന്‍ മുറികള്‍ റെക്കോഡ് വേഗത്തില്‍ സജ്ജീകരിച്ചു. രോഗികള്‍ ഗുരുതരാവസ്ഥയിലാണെങ്കില്‍ പ്രവേശിപ്പിക്കുവാനായി ഐസൊലേഷന്‍ ഐസിയു സജ്ജീകരിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി. ആശുപത്രിയുടെ പിന്‍വശത്തുള്ള കവാടത്തിനരികില്‍ രോഗികളെ സ്വീകരിക്കുവാനായി പി പി ഇ കിറ്റ് ധരിച്ച ട്രോളി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലെ ജീവനക്കാരും രോഗികളെ ട്രയാജ് ചെയ്തു കൊണ്ടു പോകുവാനായി പ്രത്യേക ലിഫ്റ്റ് ഇവയും ഒരുങ്ങി.

അഞ്ചാം നിലയില്‍ ലിഫ്റ്റ് എത്തിച്ചേരുന്നയിടത്ത് പിപിഇ കിറ്റ് ധരിച്ച നഴ്സിംഗ്, ഹൌസ് കീപ്പിങ് ജീവനക്കാരും തയ്യാറായി നിന്നു. രോഗികളെ കൊണ്ടു പോകാനുള്ള വഴിയില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാര്‍ ആളുകളെ അകറ്റി നിര്‍ത്തി. വൈകിട്ട് അഞ്ചിന് ആശുപത്രിയില്‍ എത്തിച്ചേര്‍ന്ന ഉടനെ മുന്‍കൂട്ടി തയ്യാറാക്കിയ രൂപരേഖയനുസരിച്ച്‌ രോഗികളെ 506-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ശുചീകരണവിഭാഗം ജീവനക്കാര്‍ രോഗികളുടെ സഞ്ചാരപഥം നിമിഷങ്ങള്‍ക്കുള്ളില്‍ അണു വിമുക്തമാക്കി.

തക്കതായ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടു ഡ്യൂട്ടി ഡോക്ടറും ഇതര ആരോഗ്യപ്രവര്‍ത്തകരും രോഗികളുടെ പരിശോധന പൂര്‍ത്തിയാക്കി സ്രവങ്ങളും രക്തം, മൂത്രം തുടങ്ങിയവയും ശേഖരിച്ച്‌ പരിശോധനക്കായി രാത്രി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടു കൂടി റിസല്‍ട്ട് നെഗറ്റീവാണെന്നറിഞ്ഞതോടെ മെഡി കോളേജിലും മട്ടന്നൂര്‍ പ്രദേശത്തും കണ്ണൂര്‍ ജില്ലയിലാകെത്തന്നെയും ആശ്വാസനിശ്വാസം പരന്നു.

ആരോഗ്യഅടിയന്തരാവസ്ഥയുണ്ടാകുന്ന വേളകളില്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്നതായി രണ്ടു ദിവസത്തെ പരിയാരം അനുഭവങ്ങള്‍. കോവിഡ് കാലത്തുണ്ടാക്കിയെടുത്ത അനുഭവസമ്ബത്തും പരിചയവും ഇക്കാര്യത്തില്‍ റെക്കോഡ് വേഗത്തില്‍ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ വലിയ തുണയേകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് ഉയര്‍ന്നു വരുന്നതോടെ ഇത്തരം ഏത് മാരക പകര്‍ച്ചവ്യാധികള്‍ ബാധിച്ച രോഗികളെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുവാനുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കൊവിഡ് ചികിത്സാരംഗത്തും അഭിമാനകരമായ നേട്ടം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഴ്ച്ചവെച്ചിരുന്നു.

STORY HIGHLIGHTS:Kannur Govt.  Medical College Hospital

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍