ബറ്റാലിയൻ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു
ധർമ്മശാല:കേരള ആംഡ് പൊലീസ് രണ്ട്, നാല് ബറ്റാലിയൻ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു
2023 നവംബറില്‍ പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങള്‍ ഉള്‍പ്പെടെ ആകെ പേരാണ് കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടില്‍ പാസ്സിംഗ് ഔട്ട് പരേഡില്‍ അണിനിരന്നത്. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പൊ ലീസുകാരുടെ 32ാമത് ബാച്ചും കെ.എ.പി രണ്ടാം ബറ്റാലിയനില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ പൊലീസുകാരുടെ 31ാമത് ബാച്ചുമാണിത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.വിജിൻ എം.എല്‍.എ, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പൊലീസ് ബറ്റാലിയൻ എം.ആർ.അജിത് കുമാർ, ആംഡ് പൊ ലീസ് ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ജി.ജയദേവ്, കെ.എ.പി 2 ബറ്റാലിയൻ കമാൻഡന്റ് ആർ.രാജേഷ്, കെ.എ.പി 4 ബറ്റാലിയൻ കമാൻഡന്റ് അരുണ്‍ കെ.പവിത്രൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
STORY HIGHLIGHTS:Kerala Armed Police two and four battalions took the salute at the joint passing out parade