India

പ്രകൃതി ദുരന്തം : കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈ വര്‍ഷം മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയിലും കേരളത്തിലും ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നിരവധി ആളുകളുടെ ജീവന്‍ പൊലിഞ്ഞത് വളരെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രകൃതി ദുരന്തത്തെ സംബന്ധിച്ച്‌ എക്‌സില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. അടുത്തിടെ ത്രിപുരയും കേരളവും കഠിനമായ പ്രകൃതിദുരന്തങ്ങള്‍ അനുഭവിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍, ത്രിപുരയിലെയും കേരളത്തിലെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദുരിതാശ്വാസത്തിനായി 20 കോടി രൂപ വീതം നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു.

STORY HIGHLIGHTS:Natural disaster: Madhya Pradesh Chief Minister announced financial assistance of 20 crores each to Kerala and Tripura

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്