Tech

Telegram സിഇഒയെ അറസ്റ്റ് ചെയ്തു

Telegram CEO, സ്ഥാപകനുമായ പവേല്‍ ദുരേവിന്റെ അറസ്റ്റില്‍ കമ്ബനിയുടെ പ്രതികരണം. ടെലഗ്രാം സിഇഒയ്ക്ക് ഒന്നും ഒളിയ്ക്കാനോ മറയ്ക്കാനോ ഇല്ലെന്നാണ് ആപ്പ് പ്രതികരിച്ചത്.

എയർപോർട്ടില്‍ നിന്ന് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ടെലഗ്രാം കമ്ബനി അഭിപ്രായം പങ്കുവച്ചത്.

ആപ്ലിക്കേഷനിലെ ഉള്ളടക്കം മോഡറേഷൻ ചെയ്യുന്നതില്‍ കമ്ബനി പരാജയപ്പെട്ടു എന്നതാണ് കുറ്റം. ടെലഗ്രാമില്‍ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് മതിയായ പ്രതിരോധം കമ്ബനി സ്വീകരിച്ചില്ല.

പവല്‍ ദുറോവിനെ പാരീസിന് വടക്കുള്ള ലെ ബൂർഗെറ്റ് എയർപോർട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8 മണിയ്ക്കായിരുന്നു (പ്രാദേശിക സമയം) അറസ്റ്റ്. ലഹരികടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ പോലുള്ളവ ടെലഗ്രാമിലൂടെ നടന്നിട്ടും നടപടി കൈകൊണ്ടില്ല. സൈബര്‍ ബുള്ളിയിങ് പോലുള്ള പ്രശ്നങ്ങളെയും പ്ലാറ്റ്ഫോം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്നാണ് സ്ഥാപകനും സിഇഒയുമായ ദുരവിനെതിരെ നിയമനടപടി സ്വീകരിച്ചത്.

ഈ നിയമനടപടി അസംബന്ധമാണെന്നാണ് ടെലഗ്രാം വിശദമാക്കിയത്. സംഭവത്തില്‍ കമ്ബനിയുടെ പ്രതികരണം എങ്ങനെയാണെന്നത് വിശദമായി അറിയാം

നിലവില്‍ ടെലഗ്രാം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെസേജിങ് ആപ്പാണ്. ഇതിന്റെ സിഇഒയ്ക്ക് റഷ്യയുടെയും യുഎഇയുടെയും പൗരത്വമുണ്ട്. ടെലഗ്രാം ഞായറാഴ്ച ഒരു പ്രസ്താവനയിലൂടെ പ്രതികരണം നടത്തി എന്നാണ് ഫിനാഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

“വ്യാവസായിക മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രവർത്തിക്കുന്ന കമ്ബനിയാണ് ടെലഗ്രാം. ഇതിനായി പ്ലാറ്റ്ഫോം നിരന്തരം മെച്ചപ്പെടുന്നുണ്ട്. ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങള്‍ കമ്ബനി പാലിക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയന്റെ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ടെലഗ്രാം പാലിക്കുന്നു. ഈ വർഷം വന്ന ഡിജിറ്റല്‍ സർവ്വീസ് ആക്ടിനെയും പ്ലാറ്റ്ഫോം പിന്തുടരുന്നു. ഹാനികരമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാൻ ഇത് നിർദേശിക്കുന്നു. ഇവയ്ക്ക് അപകടസാധ്യതയുള്ള പിഴകള്‍ നല്‍കാനോ ബ്ലോക്ക് ചെയ്യാനോ നിയമം അനുശാസിക്കുന്നു.

ഒരു പ്ലാറ്റ്‌ഫോമിന്റെ ഉടമ അതിലെ ദുരുപയോഗത്തിന് ഉത്തരവാദികളാണെന്ന് സമർഥിക്കുന്നത് അസംബന്ധമാണ്. ടെലിഗ്രാം പറഞ്ഞു. ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള പരിഹാരത്തിനായി കാത്തിരിക്കുകയാണ്.” ടെലഗ്രാം നിങ്ങള്‍ക്ക് എല്ലാവർക്കുമൊപ്പമുണ്ട് എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തിരിക്കുന്നു.

ദുരേവിനെ തടവിലാക്കിയത് സോഷ്യല്‍ മീഡിയ മേധാവിക്കെതിരായ ഏറ്റവും കടുത്ത ദേശീയ നടപടിയാണെന്ന് വ്യക്തമാക്കുന്നു. പ്ലാറ്റ്‌ഫോമുകള്‍ ഓണ്‍ലൈൻ സുരക്ഷയ്‌ക്കോ സംസാര സ്വാതന്ത്ര്യത്തിനോ മുൻഗണന നല്‍കണമെന്നതിലേക്കും ഇത് വഴിവയ്ക്കുന്നു. പ്ലാറ്റ്ഫോമുകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ആണെന്നാണ് ഇതിലൂടെ ടെലഗ്രാം ആരോപിക്കുന്നത്.

STORY HIGHLIGHTS:Telegram CEO arrested

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ