Aanthoor

അതിഥി തൊഴിലാളികൾ മലയാളഭാഷ വശമാക്കി പരീക്ഷയെഴുതി

ആന്തൂർ: ജില്ലാ സാക്ഷരതാമിഷനും ആന്തൂർ നഗരസഭയും ചേർന്ന് അതിഥി തൊഴിലാളികൾക്ക് സാക്ഷരതാപദ്ധതിയുടെ ഭാഗമായി മികവുത്സവം നടത്തി. മലയാളം പരീക്ഷയിൽ 212 അതിഥിത്തൊഴിലാളികൾ മലയാളഭാഷ വശമാക്കി പരീക്ഷയെഴുതി. എല്ലാവരും ആന്തൂർ വ്യവസായമേഖലയിലെ തൊഴിലാളികളാണ്. മികവുത്സവം നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, സെക്രട്ടറി പി.എൻ. അനീഷ്, വി.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

STORY HIGHLIGHTS:The guest workers wrote the exam with Malayalam as the medium

You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)