Tech

പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്

ഉ പയോക്താക്കളെ സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ(Privacy Feature) അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്‌ആപ്പ്(Whatsapp).

യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്.

സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വാട്സ്‌ആപ്പ് വിലയിരുത്തല്‍.

മുമ്ബ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസർനെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാൻ സാധിക്കില്ല. മറിച്ച്‌ സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിൻ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ.

അജ്ഞാതനായ വ്യക്തിയില്‍ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങള്‍ തടയാൻ ലക്ഷ്യമിട്ടുള്ള അധിക സുരക്ഷാ സംവിധാനമാണ് യൂസർനെയിം പിൻ.

ആദ്യമായി സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്ന ആരായാലും യൂസർനെയിമിനോടൊപ്പം പിൻ നമ്ബർ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ.

നേരെമറിച്ച്‌, നിങ്ങള്‍ മുമ്ബ് ഇടപഴകിയ കോണ്‍ടാക്റ്റുകളുമായുള്ള സംഭാഷണങ്ങള്‍ സാധാരണ പോലെ തുടരാൻ സാധിക്കും.

നിലവിലെ ചാറ്റുകള്‍ സാധാരണപോലെ തുടരാൻ കഴിയുമെന്ന് സാരം.

STORY HIGHLIGHTS:WhatsApp introduces new privacy feature

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ