കേളകം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കും : കലക്ടര്‍

കണ്ണൂർ:കേളകം പഞ്ചായത്തില്‍ പൊതുശ്മശാനം നിർമിക്കുന്നതിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതായി കലക്ടർ.
പൊതുശ്മശാനം ഇല്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് വീടിനു ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടാണെന്ന് ആരോപിക്കുന്ന പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. റജിസ്റ്റർ ചെയ്ത ബൈജു നാഥ് കേസിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
സ്ഥലം പഞ്ചായത്തില്‍ നിന്ന് വിട്ടുകിട്ടുന്ന മുറയ്ക്ക് പൊതുശ്മ ശാനം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേളകം പഞ്ചായത്ത് ഭരണസമിതി തീരു മാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. കെ.എം.അ ബ്ദുള്‍ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
STORY HIGHLIGHTS:Public crematorium to be constructed in Kelakam Panchayat: Collector
