234 നഗരങ്ങളില്‍ എഫ്‌എം റേഡിയോ വരുന്നു; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് വിവിധ നഗരങ്ങളില്‍ സ്വകാര്യ എഫ്‌എം റേഡിയോ ചാനല്‍ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് കേരളത്തിലെ കാഞ്ഞങ്ങാടും പാലക്കാടും അടക്കം 234 നഗരങ്ങളില്‍ 730 ചാനലുകള്‍ക്കായി സ്വകാര്യ എഫ്‌എം റേഡിയോ ലേലം നടത്താനുള്ള നിർദേശത്തിന് അംഗീകാരം നല്‍കിയത്.
ഇതോടെ രാജ്യത്തെ നിരവധി ചെറുപട്ടണങ്ങളും നഗരങ്ങളും സ്വകാര്യ എഫ്‌എം റേഡിയോ സേവനം ആസ്വദിക്കും. വിനോദം, സംഗീതം തുടങ്ങിയവ മാതൃഭാഷയില്‍ തന്നെ കേള്‍ക്കാൻ കഴിയുന്നത് പുതിയ അനുഭവമായിരിക്കും. കൂടാതെ, പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകള്‍ പ്രദർശിപ്പിക്കാനും വേദിയൊരുക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.
784.87 കോടി രൂപ കരുതല്‍ ധനത്തോടെ 234 പുതിയ നഗരങ്ങളില്‍ 730 ചാനലുകള്‍ക്കായി മൂന്നാംവട്ട ഇ-ലേലം നടത്തും. എഫ്‌എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായിരിക്കും. കാഞ്ഞങ്ങാട്ടും പാലക്കാട്ടും മൂന്ന് വീതം എഫ്‌എം ചാനലുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
STORY HIGHLIGHTS:FM radio comes in 234 cities; The central government has given permission