മെസേജ് അയക്കാന്‍ ഇനി ഫോണ്‍ നമ്പര്‍ വേണ്ട; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും.തത്സമയ വാർത്ത /
പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്ന് തരത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. നിലവിലെ പോലെ തന്നെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പില്‍ മെസേജ് അയക്കാന്‍ കഴിയുന്നതാണ് ഒരു രീതി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളില്‍ പുതിയ യൂസര്‍നെയിം ഉപയോഗിച്ച് മെസേജ് ചെയ്യാന്‍ കഴിയുന്നതാണ് മറ്റൊരു രീതി. സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
യൂസര്‍നെയിമിനൊപ്പം പിന്‍ നമ്പര്‍ കൂടി വരുന്നതാണ് മൂന്നാമത്തെ രീതി. യൂസര്‍നെയിമിനൊപ്പം നാലക്ക പിന്‍ നമ്പറും നല്‍കിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വാട്സ്ആപ്പിലേക്ക് മെസേജ് അയയ്ക്കാന്‍ സാധിക്കൂ. ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നത് പോലെ ഇനി നാലക്ക പിന്‍ നമ്പര്‍ കൊടുത്താല്‍ മതി. ഫീച്ചര്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം ഓണ്‍ ആക്കി വെയ്ക്കാനുള്ള ഓപ്ഷനും ഇതില്‍ ഉണ്ടാവും.
STORY HIGHLIGHTS:No more phone number to send messages; WhatsApp with new update