Chengalayi

ചെങ്ങളായിയിൽ രണ്ട് ജിംനേഷ്യം നാടിന് സമർപ്പിച്ചു.

ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ രണ്ട് ജിംനേഷ്യം നാടിന് സമർപ്പിച്ചു. ചെങ്ങളായി പഞ്ചായത്ത് വനിതകൾക്കായി വളക്കൈയിൽ നിർമിച്ച ഫെമി പവർ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.

സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.കെ. രത്‌നകുമാരി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന, ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. നാരായണൻ, കൊയ്യം ജനാർദനൻ, ഗ്രാമപ്പഞ്ചായത്തംഗം പി. സുരേഖ, സെക്രട്ടറി കെ.രമേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. രവി തുടങ്ങിയവർ സംസാരിച്ചു.

20 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജിം ഒരുക്കിയത്. വസ്ത്രം മാറുന്നതിനുള്ള മുറി, അലങ്കാരപ്പണികൾ തുടങ്ങിയവ ഒരുക്കുന്നതിന് 5.1 ലക്ഷം രൂപയും പഞ്ചായത്ത് ചെലവഴിച്ചു.

STORY HIGHLIGHTS:Two gymnasiums in Chemagai were dedicated to the nation.

You may also like

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി