Thaliparamba

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

തളിപ്പറമ്പ:കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 31 രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു.

രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ കുറവ്.  രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയും ഫോൺ നമ്പറും വേണം. ആധാർ/വോട്ടേഴ്സ് ഐഡി/പാസ്പോർട്ട്/ പാൻകാർഡ് ഏതെങ്കിലും തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാവുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ നടത്തി തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിലും പങ്കെടുക്കാം.

STORY HIGHLIGHTS:Employability Center Registration Camp

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര