Aanthoor

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ:  ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുഴ്ത്തി വെച്ചുവെന്ന് ആരോപിച്ച്‌ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

രാഷ്ട്രീയ കൊടിയുടെ നിറം നോക്കിയാണ് സർക്കാർ സ്ത്രീ പീഡന പരാതിയുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി കണ്ണൂരില്‍ ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹേമാ കമ്മിഷൻ റിപ്പോർട്ടില്‍ ഉള്‍പ്പെട്ടവരുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം കോണ്‍ഗ്രസ് നടത്തും. മുഖം നോക്കിയാണ് കേസ്, മുഖം നോക്കിയാണ് നടപടിയെന്ന് വന്നാല്‍ ശക്തമായ സമരം നടത്തും. ഇടതുപക്ഷ ബന്ധവുമുള്ള ഒരുപാട് പേരുകള്‍ റിപോർട്ടിലുണ്ട്. അവരെ രക്ഷിക്കേണ്ടതു കൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സുധാകരൻ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് സി.പി.എമ്മിനെ ബാധിക്കുന്നുവെന്ന് മുൻകൂർ പരിശോധന നടത്തി. കുറ്റവാളികളില്‍ ഏറെയും സി.പി.എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കണ്ണൂരുകാരനായ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്. ഹേമ കമ്മിറ്റിയുടെ സർക്കാർ മറച്ചുവെച്ചിരിക്കുന്ന പേജുകളില്‍ ഒരുപാട് വിവരങ്ങളുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ യു.ടി ജയന്തൻ, സോണി സെബാസ്റ്റ്യൻ, വി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷമാ മുഹമ്മദ്, ഡോ. കെ.വി ഫിലോമിന, യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു തുടങ്ങിയവർ നേതൃത്വം നല്‍കി.

STORY HIGHLIGHTS:K Sudhakaran said that if action is not taken against the culprits, the Congress will start an agitation

You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)