ചരക്കുലോറി റെയിൽവേ മേൽപ്പാലത്തിൻ്റെ കൈവരിയിലേക്ക് ഇടിച്ചുകയറി
പാപ്പിനിശേരി:ചരക്കുലോറി പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. വൻ ദുരന്തം വഴിമാറിയത് തലനാരിഴക്ക്. നാമക്കലിൽനിന്ന് കാസർകോട്ടേക്ക് കോഴിവളവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്. പാലത്തിൽ കയറിയയുടൻ
നിയന്ത്രണം തെറ്റി.
കുറച്ചുകൂടി മുന്നോട്ട് നീങ്ങിയശേഷമാണ് കൈവരിയിലിടിച്ചത്. വേഗതയി ലായതിനാൽ കോൺക്രീറ്റ് കൈവരികൾ അഞ്ച് മീറ്ററിലധികം ഇടിച്ചുതകർത്തു. ഇതിനിടയിൽ എൻജിന് തകരാർ സംഭവിച്ചതിനാലാണ് ലോറി നിന്നത്. ടയറും പൊട്ടി. പാലത്തിന്റെ രണ്ടടിയോളം പുറത്തേക്ക് തള്ളിയാണ് ലോറി നിന്നത്.
ലോറി അപടത്തിൽപ്പെട്ട
സമയത്ത് താഴത്തെ സർവീസ് റോഡുവഴി വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മറ്റൊരു വാഹനമെത്തിച്ച് ചരക്ക് നീക്കം ചെയ്തശേഷം ഒമ്പത് മണിക്കൂറോളം പണിപ്പെട്ടാണ് ലോറി നീക്കി ഗതാഗതം പൂർവസ്ഥിതിയി ലാക്കിയത്.
STORY HIGHLIGHTS:The freight lorry rammed into the handrail of the railway overpass