Dharmashala

വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി.

മുഴപ്പിലങ്ങാട്: സഹകരണ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് വൈവിദ്ധ്യവത്ക്കരണം നടപ്പാക്കി വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി.

സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്ക്കാനും വളരാനും സാധിക്കണമെങ്കില്‍ ശക്തമായ നേതൃത്വവും ജനപിന്തുണയും ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.


മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ കീഴില്‍ മുഴപ്പിലങ്ങാട് മില്‍ക്ക് എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും പൊതുവിപണിയിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് അംഗം എം.ഷീബ അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ഒ.സജിനി
ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.

സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ വി.കെ. നിശാന്ത് മുന്‍ ജീവനക്കാരെ ആദരിച്ചു.


സി.എം.അജിത്ത് കുമാര്‍, സത്യന്‍ വണ്ടിച്ചാല്‍, അറത്തില്‍ സുന്ദരന്‍, കെ.വി.റജീന, സി.എം.നജീബ്, എ.സി.നസീര്‍, എന്‍.പി.ചന്ദ്രദാസ്, എ.ദിനേശന്‍, കെ.സെനി, സി.ദാസന്‍, എം.സി.സുധീര്‍ബാബു, അഭയ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

STORY HIGHLIGHTS:K. Sudhakaran MP said that it is the need of the country and the people that cooperatives should diversify and grow with time.

You may also like

Dharmashala

അക്കൗണ്ടില്‍ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി

പറശിനിക്കടവ്:ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ
Dharmashala

പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി.

മാങ്ങാട്ടുപറമ്പ്: റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി. കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ യാത്രയയപ്പ്