Pariyaram

സിപിഎം സൊസൈറ്റിയുടെ കൈയേറ്റത്തില്‍ നടപടി വേണം : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

പരിയാരം:പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്ബസിനകത്ത് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന സിപിഎമ്മിന്റെ കൈയേറ്റത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

സി.പി.എം. നിയന്ത്രണത്തിലുള്ള പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന്റെ മറവില്‍ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റലും നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമ്ബോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെല്ലാം ലംഘിച്ചാണ് ഇവിടെ നിന്നും പഴയ കെട്ടിടത്തിന്റെ വിലപിടിപ്പുള്ള മര ഉരുപ്പടികളൊക്കെ പുറമേക്ക് കടത്തുകയും ചെയ്യുന്നത്.

കെട്ടിടത്തിന്റെ മേല്‍പ്പുര പൊളിച്ച്‌ മര ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയതായി പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
കാന്റീന്‍ നടത്താന്‍ മുന്‍ ഭരണസമിതി അംഗീകാരം നല്‍കിയതിന്റെ മറവിലാണ് കാമ്ബസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും സിപിഎം സൊസൈറ്റി കൈയടക്കിയത്.

1960-ല്‍ കേരള ഗാന്ധി കെ.കേളപ്പന്‍ നിര്‍മിച്ച്‌ തുറന്നുകൊടുത്ത ചാച്ചാജി വാര്‍ഡ് എന്ന ചരിത്രപ്രധാന കെട്ടിടം സഹകരണബാങ്കായി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ആവശ്യമായ അനുമതികളൊന്നുമില്ലാതെ ഭരണസ്വാധീനത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം.

സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ അംഗീകാരമോ അനുമതിയോ ഇല്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

STORY HIGHLIGHTS:Action should be taken on the encroachment of CPM society: Adv. Martin George

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍