Thaliparamba

ജിന്ന്ബാധ ഒഴിപ്പിക്കാ
നെത്തി 16കാരിക്ക് പീഡനം

ജിന്ന്ബാധ ഒഴിപ്പിക്കാ
നെത്തി 16കാരിക്ക് പീഡനം; 54 കാരന് 52 വർഷം തടവും പിഴയും


തളിപ്പറമ്പ: ജിന്ന് ബാധ ഒഴിപ്പിക്കാ
നെത്തി 16കാരിയെ ലൈംഗിക പീഡ നത്തിനിരയാക്കിയ തളിപ്പറമ്പ സ്വദേശിയെ പോക്സോ കോടതി 52 വർഷം കഠിന തടവിനും മൂന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്ത ലെപുരയിൽ ഇബ്രാഹിമിനെ(54) യാണ് തളിപ്പറമ്പ പോക്സോ കോടതി ജഡ്‌ജ് ആർ. രാജേഷ് ശിക്ഷി ച്ചത്. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കു കയും ബ്ലാക്ക്മെയിൽ ചെയ്‌ത്‌ പണം തട്ടുകയുമായിരുന്നു.

2020 സപ്തംബർ ഒമ്പതിനായിരുന്നു കേസിനാസ്‌പദമായ സംഭ വം. കുട്ടിക്കും മൂത്തുമ്മയ്ക്കും ജിന്ന് ബാധയുണ്ടായത് ഒഴിപ്പിക്കാ നായി എത്തിയതായിരുന്നു ഇബ്രാഹിം. ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 77,000 രൂപ വാങ്ങി വഞ്ചിച്ചതിനും പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി അവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം തട്ടു ഫ് കയും ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ട്. അന്നത്തെ തളിപ്പ റമ്പ സി.ഐ: എൻ.കെ സത്യനാഥനാണ് ബദരിയ നഗറിലെ വാടക വീട്ടിൽ താമസിക്കവെ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ കുറ്റ ഫ് പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസി ക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

STORY HIGHLIGHTS:Don’t get rid of the jinn
A POCSO court has sentenced a Taliparamba native to 52 years of rigorous imprisonment and a fine of Rs.

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര