കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി.

പരിയാരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി.
സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ.ഷീബ ദാമോദർ നിർവ്വഹിച്ചു. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ സംസാരിച്ചു.
ഇപ്പോള്‍ കാരുണ്യ ഫാർമസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റ് കൗണ്ടറുകളിലൂടെ നല്‍കുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കാസർകോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
STORY HIGHLIGHTS:Karunya Zero Profit Counter Scheme started functioning.
