വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു
കൊച്ചി:ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി.
ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്ബനികള്‍ക്കെല്ലാം കാര്യമായ വളർച്ച വിപണിയില്‍ നേടാനായില്ല.
ടാറ്റ മോട്ടോഴ്സ്
ജൂലായില്‍ ടാറ്റ മോട്ടോഴ്സ് 4,775 ഇലക്‌ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുൻവർഷത്തേക്കാള്‍ 12.75 ശതമാനം ഇടിവുണ്ടായി.
7.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെ വിലയുള്ള ടിയാഗോ, ടിഗോർ, പഞ്ച്. നെക്സോണ്‍ തുടങ്ങിയ ബ്രാൻഡുകളുണ്ടെങ്കിലും കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഇ വാഹന വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്.
എം.ജി ഹെക്ടർ
കഴിഞ്ഞ മാസം എം. ജി ഹെക്ടർ വൈദ്യുതി കാർ വിപണിയില്‍ 1,522 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷത്തേക്കാള്‍ വില്പനയില്‍ 23 ശതമാനം വർദ്ധന ദൃശ്യമായി.
6.99 ലക്ഷം രൂപ മുതല്‍ 25.44 ലക്ഷം രൂപ വരെ വില വരുന്ന കോമറ്റ്, ഇസഡ്. എസ് തുടങ്ങിയ ബ്രാൻഡുകളാണ് എം. ജി ഹെക്‌ടർ വിപണിയില്‍ അവതരിപ്പിക്കുന്നത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ജൂലായില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വൈദ്യുതി വാഹന വില്പന 28.5 ശതമാനം ഉയർന്ന് 497 വാഹനങ്ങളായി.
15.5 ലക്ഷം രൂപ മുതല്‍ 16.69 ലക്ഷം രൂപ വരെ വിലയുള്ള എസ്.യു.വി 400 എന്ന മോഡല്‍ മാത്രമാണ് മഹീന്ദ്ര വിപണയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
കമ്ബനിക്ക് ഇന്ത്യൻ ഈ വിപണിയില്‍ 6.5 ശതമാനം വിഹിതമുണ്ട്.
STORY HIGHLIGHTS:Sales of electric vehicles are fading