Thaliparamba

വീട്ടുമുറ്റത്ത് എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

വീട്ടുമുറ്റത്ത് എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ


                                                             
തളിപ്പറമ്പ്: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോള്‍ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്.

ആ തോന്നല്‍ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്ബുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചക്ക് തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി.കാലിന് പരിക്കുള്ളതിനാല്‍ നടക്കാൻ പ്രയാസം. തക്കം നോക്കി മരക്കൊമ്ബെടുത്ത് തോമസ് എറിഞ്ഞു.ഏറ് കൊണ്ട മയില്‍ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി. തളിപ്പറമ്ബ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴു വ‍ർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.

STORY HIGHLIGHTS:The man who killed and butchered the peacock that arrived in the backyard was arrested

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര