ജനപ്രിയ ജാവ 42 എഫ്‌ജെ 350 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.
ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്.
സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്.
വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ 42ല്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ മോഡല്‍. കൂടുതല്‍ ശക്തിയേറിയ 334 സിസി എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 334 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഈ എന്‍ജിന്‍ 22 ബിഎച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നല്‍കുന്നു.
STORY HIGHLIGHTS:A new variant of the popular Java 42 FJ 350 model has been introduced.