സംസ്ഥാനത്ത് കൂടുതൽ
മഴ ലഭിച്ചത് കണ്ണൂരിൽ
കണ്ണൂർ:ഈ കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ.
2750.6 മില്ലീമീറ്റർ. ജൂൺ ഒന്ന് മുതൽ സപ്തംബർ മൂന്ന് വരെയുള്ള കണക്കാണിത്.
രാജ്യത്ത് ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്ലാണ്. 4838.1 മില്ലി മീറ്റർ. രാജ്യത്ത് കണ്ണൂർ 12ാം സ്ഥാനത്തും കാസർകോട് 26ാം സ്ഥാനത്തുമാണ്.
മഴക്കണക്കിൽ കോഴിക്കോട് ജില്ല (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട് (60), ഇടുക്കി (61) ജില്ലകളും ആദ്യ നൂറിന് അകത്തുണ്ട്.
മേഘാലയ സൗത്ത് വെസ്‌റ്റ് ഖാസി ഹിൽ, ഗോവയിലെ നോർത്ത് ഗോവ, കർണാടകത്തിലെ ഉഡുപ്പി ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്‌തത്.
കേരളത്തിൽ അടുത്ത മൂന്ന് നാല് ദിവസം ഇടവേളകളോട് കൂടിയ സാധാരണ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
STORY HIGHLIGHTS:More in the state
It rained in Kannur