ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം
കണ്ണൂർ:കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ.
സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം.
വീഡിയോകളും ഫോട്ടോകളും പേര് , മൊബൈൽ നമ്പർ എന്നിവ സഹിതം kannurwtd@gmail.com എന്ന ഇ-മെയിലിൽ അയക്കുകയോ, കണ്ണൂർ ഡിറ്റിപിസിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യുകയോ 8590855255 എന്ന നമ്പറിൽ അയക്കുകയോ ചെയ്യാം.
ഒരാൾക്ക് പരമാവധി മൂന്ന് വീഡിയോ/ഫോട്ടോസ് എന്നിവ അയക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന 20 വീഡിയോകൾ ടൂറിസം മന്ത്രിയുടെ മുൻപാകെ പ്രദർശിപ്പിക്കുന്നതിന് അവസരം ലഭിക്കും.
വീഡിയോകൾക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം 2000 സമ്മാനം രൂപ എന്നിങ്ങനെ ലഭിക്കും. 17 പേർക്ക് പോത്സാഹന സമ്മാനം ലഭിക്കും.
ഫോട്ടോഗ്രാഫി ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000 രൂപ എന്നിങ്ങനെ ലഭിക്കും.
2024 സെപ്റ്റംബർ 20 വൈകുന്നേരം അഞ്ച് മണിവരെ വീഡിയോ/ ഫോട്ടോ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായോ 0497 -2706336, 8590855255 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
STORY HIGHLIGHTS:Tourism Video and Photography Competition