മസ്കറ്റ് കെ എം സി സി ചികിത്സാ സഹായം വിതരണം ചെയ്തു.
മസ്കറ്റ് കെ എം സി സി ചികിത്സാ സഹായം വിതരണം ചെയ്തു.
തളിപ്പറമ്പ: തളിപ്പറമ്പിലെ സയ്യിദ് നഗർ, സലാമത്ത് നഗർ, പുളിമ്പറമ്പ വാർഡുകളിലെ നിർധന രോഗികൾക്കുള്ള മസ്കറ്റ് കെ എം സി സി തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു.
സയ്യിദ് നഗർ വാർഡ് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന സംഗമത്തിൽ കോ ഓർഡിനേറ്റർ എൻ എ സിദ്ദീഖിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് കയക്കൂൽ, മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ് പി എ സിദ്ദീഖ്, മസ്ക്കറ്റ് കെ എം സി സി & പ്രവാസി കൂട്ടായ്മ ഭാരവാഹികളായ ബഷീർ കൊടിയിൽ, ഹസ്സൻ കുഞ്ഞി ശ്രീകണ്ടാപുരം, മുഹമ്മദ് കുഞ്ഞി കൊത്ത്, മഹമൂദ് കായിക്കാരൻ, സിദ്ദിഖ് കുട്ടുക്കൻ, എം പി മജീദ്, മുസ്ലിം ലീഗ് വാർഡ് ഭാരവാഹികളായ കെ വി സത്താർ, മുഹമ്മദ് അനസ് കെ, കെ സി മുസ്തഫ, മുനീർ സി, എ പി അബൂബക്കർ, ഹബീബ് റഹ്മാൻ, എ പി റഫീഖ്, ആഷിഖ് എന്നിവർ പങ്കെടുത്തു.
മസ്കറ്റ് കെ എം സി സി തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി
STORY HIGHLIGHTS:Muscat KMCC provided medical aid.