33 വര്‍ഷങ്ങള്‍ക്ക് ശേഷം മയ്യില്‍ ഗവണ്‍മെൻറ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

കണ്ണൂർ :മയ്യില്‍ 33 വർഷങ്ങള്‍ക്ക് ശേഷം മയ്യില്‍ ഗവണ്‍മെൻറ് ഹൈസ്കൂളിലെ 90 – 91 ബാച്ചില്‍ പെട്ട വിദ്യാർത്ഥികള്‍ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യില്‍ സാറ്റ് കോസ് ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി.
സ്നേഹ സംഗമം പ്രസാദ് കെ യുടെ അധ്യക്ഷയില്‍ സിനിമ സീരിയല്‍ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദംമുരളി ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സമ്മാനം മയ്യില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സണ്‍ അനിത നല്‍കി. സ അഷ്റഫ് മലപ്പട്ടം സ്വാഗതം പറഞ്ഞു. സിദ്ദിക്ക് കയരളം കുക്കുസന്തോഷ് ശ്രീനിവാസൻ രാജൻ ഭാവദാസൻ സിന്ധു കെ കെ ശ്രീകല ബിന്ദു ബീന പി പി നിഷ തുടങ്ങിയവർ സംസാരിച്ചു.
STORY HIGHLIGHTS:Alumni of Government High School reunited after 33 years in May
