Chapparappadav

മാലിന്യമുക്തമാകാൻ ചപ്പാരപ്പടവ് പഞ്ചായത്ത്‌

ചപ്പാരപ്പടവ്:മാലിന്യമുക്തം നവകേരളം ജനകീയ കാമ്ബയിന്‍റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന വാർഡുതല സംഘാടക സമിതി രൂപീകരണ യോഗം കുട്ടിക്കരി വയോജന കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കുട്ടിക്കരി വാർഡംഗം ഷേർലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല കോർ കമ്മറ്റി കണ്‍വീനർ പി.പി. ഭാർഗവൻ പദ്ധതി വിശദീകരണം നടത്തി.

വാർഡിലെ എല്ലാ വീടുകളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. വർഗീസ് കുഴിമറ്റത്തില്‍, രാജു സിറിയക്, ജോണ്‍ പുത്തൻപുരയില്‍, എം.കെ. ഷാനവാസ്, റോണി ജോർജ്, ബി.എം. ഉമൈമത്ത്, പ്രിയങ്ക വിനോദ്, മറിയാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ, ഹരിത കർമസേനാ പ്രതിനിധികള്‍, വാർഡ് വികസന സമിതി അംഗങ്ങള്‍ പങ്കെടുത്തു.

STORY HIGHLIGHTS:Chapparapadav Panchayat to become garbage free

You may also like

Chapparappadav

msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം

ചപ്പാരപ്പടവ്:msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരായിരം അഭിനന്ദനങ്ങൾ… “ഐക്യം അതിജീവനം അഭിമാനം” msf chapparappadav pc. 💚 STORY HIGHLIGHTS:msf chaparpadav
Chapparappadav

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം

ചപ്പാരപ്പടവ്:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ഒരു വിശദീകരണം  ചപ്പാരപ്പടവ് പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം നാം നവകേരളം – 2.0