Kannur

മസ്കറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് നടത്തി

കണ്ണൂർ:മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു.

കണ്ണൂർ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു.



വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയില്‍ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴില്‍ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോളേജുകളിലെ എംഎസ്‌എഫ് ഭാരവാഹികളെ ഉപഹാരം നല്‍കി അനുമോദിച്ചു. എംഎസ്‌എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ, ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ .ലത്തീഫ്, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, അഡ്വ എംപി മുഹമ്മദലി ,എൻ കെ റഫീഖ്മാസ്റ്റർ, എംഎസ്‌എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി.നസീർ ,എംഎസ്‌എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.പി.വി അബ്ദുല്ല,എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മൂസ ഹാജി , ഗ്ലോബല്‍ കെഎംസിസി ജില്ലാ ചെയർമാൻ ടിപി അബ്ബാസ് ഹാജി, സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് അഡ്വ അഹമ്മദ് മാണിയൂർ, മസ്കറ്റ് കെഎംസിസി ഭാരവാഹികളായ കെ പി അബ്ദുല്‍ കരീം ഹാജി, അഷറഫ് കായക്കൂല്‍, അബ്ദുള്ളക്കുട്ടി തടിക്കടവ്, ബഷീർ കണ്ണപുരം, കെ മൊയ്തു, മുഹമ്മദ് മാട്ടൂല്‍, അലി മങ്കര , കെ എസ് ഷാജഹാൻ, ബഷീർ കൊടിയില്‍ , മുഹമ്മദ് പന്നിയൂർ കെ.കെ. റഫീഖ് പ്രസംഗിച്ചു.

STORY HIGHLIGHTS:Muscat KMCC Kannur District Committee launched Privilege Card

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍