India

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും: രാഹുല്‍ഗാന്ധി

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച്‌ ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് അതിനായി കേന്ദ്രത്തിനുമേല്‍ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ‘ഇൻഡ്യാ’ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറൻസ് സഖ്യ സ്ഥാനാർഥികളെ പിന്തുണച്ച്‌ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി മാറുന്നത്. നിങ്ങളുടെ ജനാധിപത്യ അവകാശം കവർന്നെടുക്കപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് ഞങ്ങള്‍ മുൻഗണന നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. ജമ്മു-കശ്മീർ ഭരിക്കുന്നത് ഡല്‍ഹിയാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നത് തദ്ദേശീയരല്ലാത്തവരാണെന്നും രാഹുല്‍ ആരോപിച്ചു.

മതം, ജാതി, പ്രദേശം എന്നിവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും വിദ്വേഷം പടർത്തുകയാണ്. അവരെ നേരിടാൻ കോണ്‍ഗ്രസ് ‘വിദ്വേഷത്തിന്‍റെ വിപണികളില്‍ സ്നേഹത്തിന്‍റെ കടകള്‍’ തുറന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

90 അംഗ ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള മൂന്ന് ഘട്ട വോട്ടെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് യഥാക്രമം ബുധനാഴ്ചയും അടുത്ത മാസം ഒന്നിനും നടക്കും.

STORY HIGHLIGHTS:Pressure will be put on Center if Jammu and Kashmir’s statehood is not restored: Rahul Gandhi

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്