സലീം ഫൈസി ഇര്‍ഫാനി മൂന്നാം ആണ്ടനുസ്മരണം 26 ന് ഉളിയില്‍ നടക്കും

കണ്ണൂർ:മട്ടന്നൂർ ഉളിയില്‍ അല്‍ ഹിദായ ഇസ്ലാമിക് യുനിവേഴ്സിറ്റിസ്ഥാപകനും ജില്ലയിലെ പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സലീം ഫൈസി ഇർഫാനിയുടെ മൂന്നാം ആണ്ടനുസ്മരണം സെപ്തംബർ 26 ന് രാവിലെ ഒൻപതു മണി മുതല്‍ രാത്രി ഒൻപതു വരെ ഉളിയില്‍ അല്‍ ഹിദായ കാംപസില്‍ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒൻപതു മണിക്ക് പതാക ഉയർത്തലിന് പോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് അസ്ലം തങ്ങള്‍ അല്‍മഷ്ഹൂർ നേതൃത്വം നല്‍കും. തുടർന്ന് 9.30 ന് ഖബർ സിയാറത്തിന് സയ്യിദ് സഫ്വാൻ തങ്ങള്‍ഏഴിമല നേതൃത്വം നല്‍കും രാവിലെ 10 ന് നടക്കുന്ന ആണ്ടനുസ്മരണ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തുടർന്ന് 11 മണിക്ക് സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമ പ്രസിഡൻ്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ ഗ്രാൻഡ് മൗലിദ് സദസ് നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അനുസ്മരണ സദസില്‍ എം.ടി അബൂബക്കർ ദാരിമി, അബൂത്വാഹർ ഫൈസി, സൈനുദ്ദീൻ ഫൈസി ഇർഫാനി എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലു മണി മുതല്‍ നടക്കുന്ന ഖുർആൻ സദസിന് ശൈഖുന അബ്ദുല്‍ മജീദ് ബാഖഫി നേതൃത്വം നല്‍കും.
ഇതിനു ശേഷം നടക്കുന്ന ജാലിലിയ്യ റാത്തീബിന് ശൈഖുന ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. കൊയ്യോട് ഉമർ മുസ്ലിയാർ നേതൃത്വം നല്‍കും വാർത്താ സമ്മേളനത്തില്‍ അബ്ദുള്‍ റഷീദ് ഫൈസി പെറോറ, ഹാഫിസ് മുഹമ്മദ് സിനാൻ നിസാമി വെളിയമ്ബ്ര , എം.കെ മുഹമ്മദ് റാഫി നിസാമി വെളിയമ്ബ്ര എന്നിവർ പങ്കെടുത്തു.
STORY HIGHLIGHTS:Salim Faizi Irfani third anniversary will be held in Uli on 26th
