കണ്ണൂര്‍ വിമാനത്താവളത്തില്‍ സോളാര്‍ പ്രോജക്ട് ഒരുങ്ങുന്നു
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗരോർജ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാവാട്ട് സോളാർ പ്ലാൻ്റാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രോജക്ട് സ്ഥാപിക്കുവാൻ ഒരുങ്ങുന്നതെന്നും കണ്ണൂർ ഇന്റർനാഷണല്‍ എയർപോർട്ട് മാനേജിങ് ഡയറക്ടർ അറിയിച്ചു.
പാർക്കിംഗ് സ്ഥലങ്ങള്‍ക്കു മുകളില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്റെ സേവന നിലവാരം വർദ്ധിപ്പിക്കുവാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും. ഈ സാമ്ബത്തിക വർഷത്തിനുളളില്‍ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി മുഖേന വിമാനത്താവളത്തിന് ഗണ്യമായ സാമ്ബത്തിക ലാഭം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHTS:Solar project is being prepared at Kannur airport