Sports

രോഹിതിന്റെ ഉപദേശത്തെ പറ്റി റിഷഭ് പന്ത്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ചവച്ചത്.

തന്റെ തിരിച്ചുവരവ് ടെസ്റ്റ് മത്സരത്തില്‍ എല്ലാതരത്തിലും ബംഗ്ലാദേശിന് മേല്‍ ആധിപത്യം സ്ഥാപിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലാക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ എല്ലാത്തിനുമുള്ള മറുപടി പന്ത് ബാറ്റ് കൊണ്ട് നല്‍കുകയുണ്ടായി. ഒരു തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തില്‍ പന്ത് നേടിയത്. ഇന്ത്യയുടെ വിജയത്തില്‍ പന്തിന്റെ പ്രകടനം വളരെ നിർണായകമായി മാറി. എന്നാല്‍ പതിവിന് വിപരീതമായ രീതിയിലായിരുന്നു പന്ത് മത്സരത്തില്‍ ബാറ്റ് ചെയ്തത്.

സാധാരണയായി ക്രീസിലെത്തുന്ന പന്ത് ആദ്യ ബോള്‍ മുതല്‍ അടിച്ചുതകർക്കാറാണ് പതിവ്. പക്ഷേ ചെന്നൈയില്‍ വളരെ സംയമനത്തോടെയാണ് പന്ത് തന്റെ ബാറ്റിംഗ് ആരംഭിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ അവസാന നിമിഷങ്ങളിലാണ് പന്ത് കൂടുതല്‍ ആക്രമണ മനോഭാവം പുലർത്തിയത്. ബോളുകളെ ക്രീസിന് വെളിയിലേക്ക് ഇറങ്ങി ആക്രമിക്കാൻ പന്ത് തുടങ്ങിയത് ഇന്നിങ്‌സിന്റെ അവസാന സമയത്ത് ആയിരുന്നു. ഈ സാഹചര്യത്തെപ്പറ്റി പന്ത് പിന്നീട് സംസാരിക്കുകയുണ്ടായി. രോഹിതിന്റെ നിർദ്ദേശപ്രകാരമാണ് താൻ മത്സരത്തില്‍ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് പന്ത് പറഞ്ഞത്.

“മത്സരത്തിന്റെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ രോഹിത് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. ഡിക്ലറേഷൻ ചെയ്യാൻ ഒരു മണിക്കൂർ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആ സമയത്തിനുള്ളില്‍ ആരാണ് അടിക്കുന്നതെങ്കില്‍ അവർ അടിചോളൂ. രോഹിതിന്റെ ഈ ഉപദേശം കേട്ടപ്പോള്‍ ഞാൻ റിസ്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ശേഷം കുറച്ച്‌ റിസ്ക് എടുത്ത് ബോളുകളെ നേരിടാൻ എനിക്ക് സാധിച്ചു.”- പന്ത് പറയുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 128 ബോളുകള്‍ നേരിട്ടാണ് 109 റണ്‍സ് പന്ത് സ്വന്തമാക്കിയത്.

പന്തിനൊപ്പം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റർ ശുഭമാൻ ഗില്ലാണ്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി പന്തിനൊപ്പം മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിന് സാധിച്ചിരുന്നു. ഇന്നിംഗ്സില്‍ 176 പന്തുകളില്‍ നിന്ന് 119 റണ്‍സ് നേടിയ ഗില്‍ പുറത്താവാതെ നിന്നു. മത്സരത്തില്‍ 280 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ വിജയത്തോടെ 1-0 എന്ന നിലയില്‍ പരമ്ബരയില്‍ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കാണ്‍പൂരിലാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. മത്സരത്തിലും വമ്ബൻ പ്രകടനം കാഴ്ചവെച്ച്‌ വിജയം നേടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

STORY HIGHLIGHTS:Rishabh Pant on Rohit’s advice

You may also like

Sports

ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍
Sports

സ്വപ്നങ്ങള്‍ തകർന്നു,ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. പാരീസ്: പാരിസ് ഒളിമ്ബിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. സ്വപ്നങ്ങള്‍ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും