സൂപ്പര്‍ ലീഗ് കേരള, നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍

കൊച്ചി:പോ യൻ്റ് പട്ടികയില്‍ പോരാട്ടം ശക്തമായ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് (സെപ്.24), തുടക്കം.
കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്സിക്ക് തൃശൂർ മാജിക് എഫ്സിയാണ് എതിരാളികള്‍. മലപ്പുറം എഫ്സി – കണ്ണൂർ വാരിയേഴ്സ് (സെപ്. 25), ഫോഴ്സ കൊച്ചി – തിരുവനന്തപുരം കൊമ്ബൻസ് (സെപ്. 27) പോരാട്ടങ്ങളും നാലാം റൗണ്ടിനെ കൊഴുപ്പിക്കുംമൂന്നാം റൗണ്ടിലെ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് പോയൻ്റ് വീതം നേടി മൂന്ന് ടീമുകള്‍ തലപ്പത്തുണ്ട്. ഗോള്‍ ശരാശരിയാണ് കോഴിക്കോടിനെ ഒന്നാമതും തിരുവനന്തപുരത്തെ രണ്ടാമതും കണ്ണൂരിനെ മൂന്നാമതും നിർത്തുന്നത്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂർ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുടീമുകളുടെ പോയൻ്റ് നില.
.
ഒൻപത് കളികളില്‍ നിന്നായി ലീഗില്‍ ഇതുവരെ പിറന്നത് 16 ഗോളുകള്‍. ഒരു മത്സരത്തില്‍ ശരാശരി 1.77 ഗോള്‍. തിരുവനന്തപുരത്തിനെതിരെ കണ്ണൂരിൻ്റെ കാമറൂണ്‍ താരം ഏണസ്റ്റോ ലവ്സാംബ പറത്തിയ ലോങ് റേഞ്ചർ ഗോള്‍, മലപ്പുറത്തിനെതിരെ കാലിക്കറ്റ് എഫ്സിയുടെ ഗനി നിഗം നേടിയ സോളോ ഗോള്‍ ഉള്‍പ്പടെ ലോകോത്തര നിലവാരത്തിലുള്ള ഗോളുകളും ലീഗില്‍ പിറന്നു.
മൂന്ന് റൗണ്ട് മത്സരം പൂർത്തിയായതോടെ ടീമുകളിലെ കളിക്കാർ തമ്മിലുള്ള കെമിസ്ട്രിയും മെച്ചപ്പെട്ടു. കൂടാതെ എതിരാളികളുടെ ശക്തി ദൗർബല്യങ്ങള്‍ മനസ്സിലാക്കാൻ പരിശീലകർക്കും ഇതിനോടകം അവസരം ലഭിച്ചു. ഇത് വരും മത്സരങ്ങളെ കൂടുതല്‍ കടുപ്പമേറിയതും ആവേശം നിറഞ്ഞതുമാക്കുമെന്ന് തൃശൂർ മാജിക് എഫ്സിയുടെ സഹ പരിശീലകൻ സുശാന്ത് മാത്യൂ പറയുന്നു.
STORY HIGHLIGHTS:Super League Kerala, fourth round matches from today
