Education

ഡാറ്റാ ചോര്‍ച്ച ആരോപണം: കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

കണ്ണൂർ:ഡാറ്റ ചോർച്ചയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയില്‍ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു.

സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഡാറ്റ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്ബനിക്ക് വിറ്റ് കാശാക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് വിദ്യാർത്ഥികളുടെ ഡാറ്റാ ശേഖരിക്കുന്നതെന്നാണ് സർവകലാശാല അധികൃതരുടെ മറുപടി.

സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലെയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് നിർദേശം. പരീക്ഷാ രജിസ്‌ട്രേഷൻ, ഹാള്‍ ടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സാധാരണ ഇത് സർവകലാശാല പോർട്ടല്‍ വഴി തന്നെയാണ് അപ്ലോഡ് ചെയ്യാറ്. എന്നാല്‍ ഇത്തവണ അസാപ്പിനെയാണ് ഡാറ്റാ ശേഖരണത്തിന് ചുമതലപ്പെടുത്തിയത്. അസാപ് ഇത് മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എല്‍ കമ്ബനിയെ ചുമതലപ്പെടുത്തി. ഈ കമ്ബനിയെ കുറിച്ച്‌ യാതൊരു അറിവും സർവകലാശാല അധികൃതർക്ക് ഇല്ലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകള്‍ക്കും വിവരം ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് സർവകലാശാലകളൊന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. കണ്ണൂർ സർവകലാശാല മാത്രം തിടുക്കപ്പെട്ട് വിദ്യാർത്ഥികളെ കൊണ്ട് ഡാറ്റ് അപ്‌ലോഡ് ചെയ്യിക്കുകയാണ്. തിങ്കളാഴ്ചക്കകം പൂർത്തിയാക്കണമെന്നാണ് വിദ്യാർത്ഥികള്‍ക്ക് ലഭിച്ച നിർദേശം. ഇതിനായ 100 രൂപയും നല്‍കണം. ഇത്തരത്തില്‍ വലിയ തുക സ്വകാര്യ കമ്ബനിക്ക് ലഭിക്കുകയും ചെയ്യും. കമ്ബനിയുടെ വിശ്വാസീയതയില്‍ വ്യക്തത വരുന്നത് വരെ നടപടികള്‍ നിർത്തിവെക്കണമെന്ന് വിദ്യാർത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവികൊണ്ടിട്ടിട്ടില്ല.

STORY HIGHLIGHTS:Data leak allegation: Student protest at Kannur University

You may also like

Education

സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.

തിരുവനന്തപുരം: സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. അധ്യാപകർ പാഠഭാഗങ്ങളെ ഉല്‍പന്നങ്ങള്‍ ആയി മാത്രം കണ്ട് അത് ലഭ്യമാക്കാനുള്ള എളുപ്പവഴി തേടുന്നു
Education

എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.

തിരുവനന്തപുരം :എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം