Kannur

ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച്‌ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതോടെ വ്യക്തത വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രോസിക്യൂഷൻ വാദത്തില്‍ മൊഴിയിലെ കുറച്ചു ഭാഗങ്ങള്‍ വന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. യാത്രഅയപ്പിനു ശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്,

അതേസമയം, പൊലിസ് ശേഖരിച്ച ഫോണ്‍ കാള്‍ റെക്കാഡ് ദിവ്യയ്ക്ക് കുരുക്കാവും. നവീൻബാബുവിന് യാത്രഅയപ്പു നല്‍കിയ ഒക്ടോബർ 14ന് ദിവ്യ തന്റെ ഫോണില്‍ നിന്ന് ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോർട്ടറെയും കാമറാമാനെയും പലതവണ വിളിച്ചതിന്റെ രേഖകളാണ് ഇതില്‍ പ്രധാനം. ലഭിച്ച മൊഴികളെല്ലാം ദിവ്യക്കെതിരാണ്.
മൊഴി നല്‍കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ദിവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. ദിവ്യയുടെ വീട്ടിലെത്തിയ പൊലീസ് സ്ഥലത്തില്ലാത്തതിനാല്‍ വീട്ടിലെ മുതിർന്ന അംഗത്തിന് നോട്ടീസ് നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ദിവ്യ നടത്തിയ വിദേശയാത്രകളും പൊലിസ് അന്വേഷിക്കുന്നുണ്ട്. മൂന്നു വർഷത്തിനിടെ 23 തവണയാണ് ദിവ്യ വിദേശയാത്ര നടത്തിയത്. വിദേശയാത്രകളുടെ ചിത്രങ്ങളടക്കം ദിവ്യ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

STORY HIGHLIGHTS:Kannur Collector that many more will come out

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍