Kannur

മഹിളാ കോണ്‍ഗ്രസ് രാപ്പകല്‍ സമരം അവസാനിച്ചു

കണ്ണൂർ:മഹിളാ കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ നടത്തിയ രാപകല്‍ സമരം സമാപിച്ചു.

വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ തുടങ്ങിയ സമരം വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സമാപിച്ചത്. സമാപന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തർ ഉദ്ഘാടനം ചെയ്തു .

സത്യസന്ധനായ ഉദ്യോഗസ്ഥാനായ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളി വിട്ട പി. പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് സി പി എമ്മും സംസ്ഥാ ന സെക്രട്ടറി ഗോവിന്ദൻ മാഷും മറുപടി പറയണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു.പി.പി ദിവ്യയെ പാർട്ടി ഓഫീസിലാണോ ക്ലിഫ്ഹൗസിലാണോ ഒളിപ്പിച്ചു വച്ചിട്ടുള്ളതെന്ന് സി പി എം മറുപടി പറയണം . എത്രയും പെട്ടന്ന് പി പി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം തലസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ ഇന്ദിര പി , സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ എം ഉഷ,ടി സി പ്രിയ , നസീമ ഖാദർ, ഇ.പി ശ്യാമള , ധനലക്ഷ്മി പി.വി. കുഞ്ഞമ്മ തോമസ് എന്നിവർ സംസാരിച്ചു

STORY HIGHLIGHTS:Mahila Congress day and night strike has ended

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍