Education

പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29 മുതൽ

കണ്ണൂർ:പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29,30 നവംബർ 1, 2 തീയ്യതികളില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും.പത്തു വേദികളിലായി നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 30ന് കെപി മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിക്കും.

ചലചിത്ര താരം നീഹാരിക എസ്.മോഹൻ മുഖ്യാ തിഥിയായി പങ്കെടുക്കും.നവംബർ രണ്ടിന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡി.ഡി.ഇ മഹേശ്വരി പ്രസാദ് സമ്മാനവിതരണം നടത്തും.ആർ.ഡി.ഡി.രാജേഷ് കുമാർ സുവനീർ പ്രകാശനം നിർവഹിക്കും.വാർത്താസമ്മേളനത്തില്‍ എ.ഇ.ഒ ബൈജു കേളോത്ത്, പ്രധാനാദ്ധ്യാപകൻ ടി.കെ.ഷാജില്‍ , പ്രിൻസിപ്പല്‍ കെ.അനില്‍കുമാർ, വി.പി.ചാത്തു ,മാനേജർ എൻ. സുനില്‍കുമാർ , കെ.ടി.ശ്രീവത്സൻ,പി.വിജിത്ത് എന്നിവർ പങ്കെടുത്തു.

STORY HIGHLIGHTS:Panur Upazila School Art Festival from 29th October

You may also like

Education

സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.

തിരുവനന്തപുരം: സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. അധ്യാപകർ പാഠഭാഗങ്ങളെ ഉല്‍പന്നങ്ങള്‍ ആയി മാത്രം കണ്ട് അത് ലഭ്യമാക്കാനുള്ള എളുപ്പവഴി തേടുന്നു
Education

എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.

തിരുവനന്തപുരം :എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം