Thaliparamba

ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

കണ്ണൂർ:ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് പത്ത് വർഷം തടവും പിഴയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു.

തളിപ്പറമ്ബ് സ്വദേശി പി.കെ. ഷഫീഖിനെയാണ് വടകര അഡീഷണല്‍ സെഷൻസ് ജഡ്‌ജ് വി.ജി ബിജു ശിക്ഷിച്ചത്.2023 ഫെബ്രുവരി 27 ന് സമീപത്തെ ഇറച്ചിക്കടയുടെ മുന്നില്‍ വച്ച്‌ 57.7 ഗ്രാം മെത്താഫിറ്റമിൻ സഹിതം എക്സൈസ് അറസ്റ്റ് ചെയ്‌തിരുന്നു.

തളിപ്പറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ട‌ർ ഷിജില്‍ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ, കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.എല്‍.ഷിബു തുടങ്ങിയവരാണ് തുടരന്വേഷണം നടത്തി വടകര അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. വിചാരണ വേളയില്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ ജോർജ് ഹാജരായി.

STORY HIGHLIGHTS:Ten years imprisonment and fine for the accused who sold drugs under the cover of a butcher shop

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര