ട്രെയിൻ യാത്രക്കാര്‍ക്ക് ഇത് ആശ്വാസം; ഷൊര്‍ണുര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും
കണ്ണൂർ:ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയില്‍ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി.
ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയില്‍ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. ആ ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതല്‍ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.
ഇതിന് മുൻപ് കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥയായിരുന്നു. റെയില്‍വേയുടെ ഈ അവഗണന വരുമാനക്കണക്കുകളില്‍ മലബാർ ഏറെ മുന്നിട്ട് നില്‍ക്കുമ്ബോഴായിരുന്നു. അഞ്ച് മണിക്കുള്ള പരശുറാമില്‍ നല്ല തിരക്കാണെന്ന് യാത്രക്കാർ പറയുന്നു.
ഈ ട്രെയിനിന് ശേഷമുള്ള നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണ്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. ഇങ്ങനെ ഏറെ ബുദ്ധിമുട്ടിയിരുന്നു യാത്രക്കാർക്കാണ് ഇപ്പോള്‍ ഇതൊരു ആശ്വാസമായിരിക്കുന്നത്.
STORY HIGHLIGHTS:This is a relief for train passengers; Shornur-Kannur Express daily now