സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.
എം.അൻവറാണ്(44) മരിച്ചത്. മുബീന സ്റ്റോൺ ക്രഷർ ഉടമയാണ്.
സഹോദരൻ സാഹിർ(40)ഇന്നലെ മരിച്ചിരുന്നു.
അൻവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവർ ഭക്ഷണം കഴിച്ചിരുന്നു.
അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്.
തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും
ആമിനയുടെയും മകനാണ്.
സഹോദരങ്ങൾ: റഷീദ, ഫൗസിയ, ഷബീന.
STORY HIGHLIGHTS:After Zahir, his brother Anwar also died of jaundice