കള്ളനോട്ട് കേസിൽ തളിപ്പറമ്പ് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പത്ത് വർഷം തടവ്
തളിപ്പറമ്പ: വ്യാജ നിർമ്മിത ഇന്ത്യൻ കറൻസി വിനിമയം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർക്ക് പത്ത് വർഷം തടവിനും 25,000 രൂപ പിഴയുമടക്കാൻ തലശേരി അഡീ. ജില്ലാ കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചു. ചൊറുക്കളയിലെ വി.കെ.ഉബൈസ് (44), തളിപ്പറമ്പ് സിദ്ധിഖ് പള്ളിക്ക് സമീപം ഞാറ്റുവയൽ ചപ്പൻ ഹൗസിൽ സി.എച്ച്.സിറാജ് (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഉബൈസിൽ നിന്ന് 3,000 രൂപയുടെയും സിറാജിൽ നിന്ന് 34,000 രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. 2009 ജൂലായ് 26ന് വൈകിട്ട് കണ്ണൂർ ബസ്സ്റ്റാൻ്റിലെ മൊബൈൽ ഫോൺ കടയിൽ നിന്ന് ഫോൺ വാങ്ങിയ ഉബൈസ് കള്ളനോട്ട് നൽകുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ ഇയാളെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ടൗൺ സി.ഐയായിരുന്ന പി.പി.സദാനന്ദനും സംഘ വുമെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചോദ്യംചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് സിറാജിനെയും പിടികൂടിയത്. തുടർന്ന് നട ത്തിയ അന്വേഷണത്തിൽ തളിപ്പറമ്പ് ആലക്കോട് ജംഗ്ഷനിൽ ഉബൈസിന്റെ വാടകമുറി പരിശോധിച്ചപ്പോൾ നൂറിന്റെ 50 കള്ളനോട്ടുകൾ കൂടി ലഭിച്ചു. സിറാജാണ് തനിക്ക് കള്ളനോ ട്ടുകൾ നൽകുന്നതെന്നും 50,000 ൻ്റെ കള്ളനോട്ടുകൾ ചിലവ ഴിച്ചാൽ 30,000 രൂപ തനിക്ക് നൽകാമെന്നാണ് കരാറെന്നും ഉബൈസ് പോലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് ഉബൈ സിൻ്റെ മൊബൈൽ ഫോണിൽ നിന്ന് സിറാജിനെ തളിപ്പറമ്പ് ബസ്സ്റ്റാന്റ് പരിസരത്ത് വിളിച്ചുവരുത്തി. കസ്റ്റഡിയിലെടുക്കുക യായിരുന്നു. കള്ളനോട്ടുകളിൽ വാട്ടർമാർക്കും സെക്യൂരിറ്റി ത്രഡു മൊക്കെ അതിവിദഗ്‌ധമായാണ് രേഖപ്പെടുത്തിയത്. സംഭവം നടന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
STORY HIGHLIGHTS:Two people, including a native of Taliparamba, sentenced to ten years in prison in counterfeit currency case