Sports

കാട്ടാമ്പള്ളി സ്കൂൾ ഫുട്ബാൾ ലീഗ് സമാപിച്ചു.

കാട്ടാമ്പള്ളി : അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ല് ൻ്റെ ഭാഗമായി ഗവ: മാപ്പിള യു പി സ്കൂളിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സതീശൻ.കെ.വി. വിജയികൾക്ക് ട്രോഫികൾസമ്മാനിച്ചു. ഏഴാം തരം സിക്ലാസ്സിൻ്റെ – ജിഷ്ണുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ സ്ട്രൈക്കേഴ്സ് ഫൈനലിൽ ആറാം തരം ഡിയുടെ – റോബിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ മിക്സഡ് ബോയ്സിനെ പരാജയപ്പെടുത്തി ട്രോഫിയിൽ മുത്തമിട്ടു.

പെൺകുട്ടി കളുടെ കലാശപ്പോരാട്ടത്തിൽ അഞ്ചാം തരത്തിലെ സഫനൂറയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഡിനോ എഫ്സി ഏഴാം തരത്തിലെ ആഷിക നേതൃത്വം നൽകിയ ഡേയ്ഞ്ചർ എഫ്സിയെ പരാജയപ്പെടുത്തി ട്രോഫി കൈയിലൊതുക്കി. സമാപന സമ്മേളനത്തിൽ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ജ്യോതിസി.കെ.ആധ്യക്ഷം വഹിച്ചു. കോച്ച് ശ്രീ അനൂപ് പറശ്ശിനി , സ്റ്റാഫ് സിക്രട്ടരി ശ്രീമതി. ദീപ.സി.കെ. തുടങ്ങിയവർ ആശംസയർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. എ.കെ. സജിത് സ്വാഗതവുംSRG കൺവീനർ ശ്രീമതി. വിമല .കെ.കെ നന്ദിയും പറഞ്ഞു. വിദ്യാലയത്തിൽ 50 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കും വൈകുന്നേരങ്ങളിൽ ഫുട്ബാൾ പരിശീലനം നൽകുന്നുണ്ട്. മഴവില്ല് പദ്ധതിയുടെ ‘ആരോഗ്യ കായിക വികാസം’ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് കുട്ടികൾക്ക് ഷട്ടിൽ, ക്രിക്കറ്റ്, കരാട്ടെ, യോഗ, ചെസ്സ് തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങൾ നടന്നു വരുന്നു.

STORY HIGHLIGHTS:The Kattampally School Football League has concluded.

You may also like

Sports

ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍
Sports

സ്വപ്നങ്ങള്‍ തകർന്നു,ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. പാരീസ്: പാരിസ് ഒളിമ്ബിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. സ്വപ്നങ്ങള്‍ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും