Entertainment

ഹിറ്റടിക്കാന്‍ ബേസില്‍ ജോസഫ്; ‘പൊന്‍മാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം.

ഇപ്പോഴിതാ ബേസിലിന്‍റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 6 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ലിജോമോള്‍ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്ബോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്ബനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരൻ, മിഥുൻ വേണുഗോപാല്‍, ശൈലജ പി അമ്ബു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

ഛായാഗ്രഹണം സാനു ജോണ്‍ വർഗീസ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ നിധിൻ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എല്‍സണ്‍ എല്‍ദോസ്, വരികള്‍ സുഹൈല്‍ കോയ, സൌണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് അരവിന്ദ് മേനോൻ, ആക്ഷൻ ഫീനിക്സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്‌എക്സ് നോക്ടർണല്‍ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റില്‍സ് രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്, മാർക്കറ്റിംഗ് ആരോമല്‍, പിആർഒ എ എസ് ദിനേശ്, ശബരി.

STORY HIGHLIGHTS:Basil Joseph to make a hit; ‘Ponman’ release date announced

You may also like

Entertainment

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വേട്ടയ്യനി’ലെ ലുക്ക് പുറത്തുവിട്ടു.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. താരത്തിന്റെ പുതിയ ചിത്രം ‘വേട്ടയ്യനി’ലെ ലുക്കും അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മനോഹരമായ
Entertainment

റൂളി’ലെ ഫഹദ് ഫാസിലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ‘പുഷ്പ: ദ റൂളി’ലെ ഫഹദ് ഫാസിലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഫഹദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഭന്‍വര്‍