World

ഇന്റര്‍നെറ്റ് വേഗത; ആഗോള തലത്തില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്

കുവൈറ്റ്‌:മൊബൈൽ  ഇന്റർനെറ്റ് വേഗതയില്‍ ആഗോള-അറബ് മേഖലയില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്. കഴിഞ്ഞ ഒക്ടോബറില്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇൻഡക്സ് പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തിന്റെ നേട്ടം.

258.51 എംബിപിഎസ് ആണ് കുവൈത്തിലെ ശരാശരി ഇന്റർനെറ്റ് വേഗത. ഈ നേട്ടം മൊബൈല്‍ കണക്ടിവിറ്റിയില്‍ കുവൈത്തിന് ആഗോളവല്‍കൃതം സാധ്യമാക്കും. 428.51 എംബിപിഎസ് ശരാശരി വേഗതയോടെ യു.എ.ഇ ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഒന്നാമതെത്തി. 356.7എംബിപിഎസ് ശരാശരി വേഗതയില്‍ ഖത്തർ ആണ് രണ്ടാം സ്ഥാനത്ത്. 95.67എംബിപിഎസ് ശരാശരി വേഗതയോടെ ആഗോള തലത്തില്‍ ഇന്ത്യ 26-ാം സ്ഥാനത്താണുള്ളത്.

ഗ്ലോബല്‍ ഇൻഡക്സ് പുറത്തുവിട്ട സൂചികയില്‍ ജിസിസി രാജ്യങ്ങള്‍ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചു. 121.9എംബിപിഎസ് ശരാശരി വേഗതയില്‍ സൗദി അറേബ്യ പ്രാദേശിക തലത്തില്‍ നാലാം സ്ഥാനവും ആഗോള തലത്തില്‍ 11-ാം സ്ഥാനവും കരസ്ഥമാക്കി. 116.6എംബിപിഎസ് ശരാശരി വേഗതയോടെ ബഹ്റൈൻ പ്രാദേശിക തലത്തില്‍ അഞ്ചാം സ്ഥാനവും ആഗോള തലത്തില്‍ 13-ാം സ്ഥാനവും നേടിയപ്പോള്‍ 89.3എംബിപിഎസ് ശരാശരി വേഗതയോടെ ഒമാൻ പ്രാദേശിക തലത്തില്‍ ആറാം സ്ഥാനവും ആഗോള തലത്തില്‍ 29-ാം സ്ഥാനവും നേടി.

കുവൈത്തിന്റെ റാങ്കിംഗ് ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങളുടെ പുരോഗതിയും ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നു. ജിസിസി രാജ്യങ്ങളുടെ പ്രകടനം ആധുനിക സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ നവീകരണത്തിലുമുള്ള മേഖലയിലെ നിക്ഷേപത്തെ സൂചിപ്പിക്കുന്നതാണ്.

STORY HIGHLIGHTS:Internet speed; Kuwait ranks third globally

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ