India

ഥാറിന് മുകളില്‍ മണ്ണുകയറ്റി റോഡില്‍ അഭ്യാസം; വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടി

ഉത്തർപ്രദേശിലെ മീററ്റില്‍ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളില്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആള്‍ പിടിയില്‍.

മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയത്. ഥാറിന് മുകളില്‍ ഇയാള്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളില്‍ വൈറലായി മാറിയിരുന്നു.

എസ്‌യുവിയുടെ റൂഫിലേക്ക് ഇയാള്‍ മണ്‍വെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം. പിന്നീട് വാഹനവുമായി ഇയാള്‍ അമിതവേഗത്തില്‍ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതും കാണാം. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.

അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീ‍ഡിയയില്‍ വിമർശനവുമായി രംഗത്തെത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് വാഹനം തിരിച്ചറിഞ്ഞ മീററ്റ് പൊലീസ് എസ്‌യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭ്യാസം നടത്തിയ ആളെ പിടികൂടിയ വിവരം പൊലീസ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.

STORY HIGHLIGHTS:Man practicing on road by dumping dirt on Thar; Police arrest him after video goes viral

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്