ഒമാനിലെ ആമിറാത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
ഒമാൻ:മസ്കറ്റ് ഗവർണറേറ്റിലെ ആമിറാത്തില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11.06ന് ആണ് ഉണ്ടായതെന്ന് സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്ബ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആമിറാത്ത്, മത്ര, മസ്‌കത്ത് തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം മസ്‌കത്ത് നഗരത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളൊ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
STORY HIGHLIGHTS:Minor earthquake hits Emirate of Oman; magnitude 2.3 on Richter scale