Sports

ഗുസ്തി താരം ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്കേര്‍പ്പെടുത്തി നാഡ

ഗുസ്തി താരമായ ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്ബിള്‍ നല്‍കിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്ക്. ഇതോടെ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല.

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരത്തെ ഏപ്രില്‍ 23 ന് നാഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് യുഡബ്ല്യുഡബ്ല്യുയും താരത്തെ സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക സസ്പെന്‍ഷനെതിരെ ബജ്റങ് അപ്പീല്‍ നല്‍കിയിരുന്നു.കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കി എന്ന കാരണത്താല്‍ ആണ് പുനിയ സാമ്ബിള്‍ കൈമാറാന്‍ വിസമ്മതിച്ചത്. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും പൂനിയ നാഡയെ അറിയിച്ചിരുന്നു.

ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളില്‍ ഒരാളിയിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു താരം.

STORY HIGHLIGHTS:NADA bans wrestler Bajrang Punia for four years

You may also like

Sports

ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍
Sports

സ്വപ്നങ്ങള്‍ തകർന്നു,ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. പാരീസ്: പാരിസ് ഒളിമ്ബിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. സ്വപ്നങ്ങള്‍ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും