മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്
ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ജാർഖണ്ട് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വര റാവു, ജാർഖണ്ട് സ്വദേശികളായ സുരേഷ്, ജയമങ്കൽ, ആകാശ്, രാജേന്ദ്രക് എന്നിവർക്കാണ് പരിക്ക്. വിരാജ്പേട്ട ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു.
STORY HIGHLIGHTS:One dead, five injured in lorry overturning accident at Makoottam pass