ഡിസംബർ 10 ന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഡിസംബർ 10ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കെതിരെ പോലീസ് വ്യാപകമായി പിഴ ചുമത്തുന്നതിന് എതിരെയാണ് സൂചനാ പണിമുടക്ക്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാല പണിമുടക്ക്. ബസുകളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബസ് ഉടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
STORY HIGHLIGHTS:Private bus strike in Kannur district on December 10