യുഎഇ 53-മത് ദേശീയ ദിനാഘോഷം
ദുബൈ:യു എഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ച് രാജ്യത്തെ സ്ഥാപക നേതാക്കള്‍ക്ക് ആദരവുകള്‍ നല്‍കിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി .
ഡയറക്ടർ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ അടക്കം നിരവധിപേർ ചടങ്ങില്‍ പങ്കുചേർന്നു. ഇമിഗ്രേഷന്റെ പ്രധാന ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ നിരവധി വർണാഭമായ കലാപരിപാടികളും കുട്ടികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. യുഎഇയുടെ സമ്ബന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണവും ചടങ്ങുകള്‍ക്ക് താളപെരുമയേകി.
സമാധാനവും ഐക്യവും നിറഞ്ഞ രാജ്യമെന്ന നിലയില്‍ യുഎഇയുടെ പ്രതീക്ഷകളുടെയും ആശയങ്ങളുടെയും വിജയങ്ങളെ അഭിമാനത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ദേശീയ ദിനമെന്നും രാജ്യത്തെ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മർറി പറഞ്ഞു.
STORY HIGHLIGHTS:UAE celebrates 53rd National Day